തിരുവനന്തപുരം: ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റിനു കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ നിന്നു ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റി തീരുമാനിച്ച ഫീസ് ഈടാക്കിയാല്‍ മതിയെന്ന് ധാരണയായി. ഇതു സംബന്ധിച്ച് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റ് തീരുമാനം പ്രവേശനപരീക്ഷാ കമ്മീഷണറെ അറിയിച്ചു.
ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റ് കോളജുകളായ തൃശൂര്‍ അമല, ജൂബിലി, കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ്, തിരുവല്ല പുഷ്പഗിരി എന്നീ മെഡിക്കല്‍ കോളജുകള്‍ യോഗം ചേര്‍ന്ന് ആണ് തീരുമാനമെടുത്തത്.
മറ്റ് സ്വാശ്രയ മെഡിക്കൽ കോളേജുകൾ 20 ലക്ഷം രൂപയിൽ കൂടുതൽ വരെ ഫീസിനത്തിൽ വാങ്ങുമ്പോളാണ് ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള കോളേജുകൾ 7.65 ലക്ഷം ഫീസ് മതിയെന്ന മാതൃകാപരമായ തീരുമാനം എടുത്തത്.
ഒരു വിദ്യാര്‍ഥിക്ക് 20 ലക്ഷം രൂപവരെ പ്രതിവര്‍ഷ ചിലവ് വരുമായിരുന്നു; എന്നാൽ, ഈ വര്‍ഷം 7.65 ലക്ഷം രൂപ ഫീസായി നൽകിയാൽ മതി. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയത്തിന് കേരള ഹൈക്കോടതി ആവര്‍ത്തിച്ചു നല്കിയ മാനദണ്ഡങ്ങളും സമയക്രമവും അവഗണിച്ച് ഈ വര്‍ഷവും ഫീസ് നിശ്ചയിച്ച ഫീസ് റെഗുലേറ്ററി കമ്മിറ്റിയുടെ നടപടിയാണു വിദ്യാര്‍ഥികളെ അനിശ്ചിതത്വത്തിലേക്ക് എത്തിച്ചിരിക്കുന്നത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.