ഷാരൂഖ് ഖാനെ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചു; ആഡംബര വാച്ചിന് 6.83 ലക്ഷം നികുതി അടപ്പിച്ചു വിട്ടയച്ചു

ഷാരൂഖ് ഖാനെ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചു; ആഡംബര വാച്ചിന് 6.83 ലക്ഷം നികുതി അടപ്പിച്ചു വിട്ടയച്ചു

മുംബൈ: ബാഗേജുകളില്‍ ആഡംബര വാച്ചുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ മണിക്കൂറുകള്‍ തടഞ്ഞു വച്ചു.

ഷാരൂഖിന്റേയും ഒപ്പമുണ്ടായിരുന്നവരുടേയും ബാഗേജുകളിലാണ് മതിയായ രേഖകൾ ഇല്ലാത്ത ആഡംബര വാച്ചുകള്‍ കണ്ടെത്തിയത്. തുടർന്ന് 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവയായി നല്‍കിയ ശേഷമാണ് താരത്തെ വിട്ടയച്ചതെന്ന് ഒരു ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത ശേഷം വെള്ളിയാഴ്ച രാത്രിയിൽ സ്വകാര്യ വിമാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ഷാരൂഖ് ഖാനേയും മാനേജരേയും കസ്റ്റംസ് നടപടികള്‍ക്ക് ശേഷം പോകാന്‍ അനുവദിച്ചുവെങ്കിലും സംഘത്തിലുണ്ടായിരുന്ന താരത്തിന്റെ ബോഡിഗാര്‍ഡിനെയും മറ്റു ചിലരേയും ശനിയാഴ്ച രാവിലെയാണ് പോകാന്‍ അനുവദിച്ചത്.

18 ലക്ഷത്തോളം രൂപ വില വരുന്ന ആറ് ആഡംബര വാച്ചുകളാണ് താരത്തിന്റേയും സംഘത്തിന്റേയും ബാഗേജുകളില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

2011-ല്‍ അധിക ബാഗേജിന് ഷാരൂഖ് ഖാന്‍ മുംബൈ വിമാനത്താവളത്തില്‍ 1.5 ലക്ഷം പിഴ അടക്കേണ്ടി വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.