മാലിന്യസംസ്കരണ തൊഴിലാളി സുരക്ഷ ചലഞ്ചിന് രാജ്യത്ത് തുടക്കമിട്ടു

മാലിന്യസംസ്കരണ തൊഴിലാളി സുരക്ഷ ചലഞ്ചിന് രാജ്യത്ത് തുടക്കമിട്ടു

ഡൽഹി: മാലിന്യസംസ്കരണ തൊഴിലാളി സുരക്ഷ ചാലഞ്ചിന് കേന്ദ്ര ഭവനനിർമ്മാണ-നഗരകാര്യ സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി തുടക്കമിട്ടു. രാജ്യത്തെ ശുചീകരണത്തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കാൻ തങ്ങളാൽ കഴിയുന്ന നടപടികൾ സ്വീകരിക്കാനും അപകടങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും; ആഗോള ശൗചാലയ ദിനാചരണത്തിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച വെബ്ബിനാറിൽ പങ്കെടുത്തുക്കൊണ്ട് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

2021 ഏപ്രിൽ 30 ഓടെ രാജ്യത്തെ 243 നഗരങ്ങളിലെ ഓടകൾ, ശൗചാലയ മാലിന്യങ്ങൾ എന്നിവയുടെ ശുചീകരണം പൂർണ്ണമായും യന്ത്രവൽക്കരിക്കുമെന്ന് വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിനിധികൾ ചടങ്ങിൽ പ്രതിജ്ഞയെടുത്തു.

തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനം നൽകുവാനും ശുചീകരണ പ്രവർത്തനങ്ങൾ യന്ത്രവൽക്കരിക്കാൻ ആവശ്യമായ അടിസ്ഥാന വികസനങ്ങളും ലഭ്യമാക്കുവാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജനങ്ങൾക്കിടയിൽ ബോധവൽക്കരണവും മറ്റു മത്സരങ്ങളും സംഘടിപ്പിക്കും.മത്സരത്തിന്റെ അന്തിമഫലം 2021 ഓഗസ്റ്റ് 15 ന് പ്രഖ്യാപിക്കുന്നതായിരിക്കും.

ചീഫ് സെക്രട്ടറിമാർ, സംസ്ഥാന മിഷൻ ഡയറക്ടർമാർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ വെബ്ബിനാറിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.