'നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്യാന്‍ തയ്യാറായി': വീണ്ടും വിവാദ പരാമര്‍ശവുമായി കെ.സുധാകരന്‍

'നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്യാന്‍ തയ്യാറായി': വീണ്ടും വിവാദ പരാമര്‍ശവുമായി കെ.സുധാകരന്‍

കണ്ണൂര്‍: വീണ്ടും വിവാദ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ആര്‍എസ്എസ് നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കി് നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്യാന്‍ തയ്യാറായെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ നവോത്ഥാന സദസിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. എ.കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കിയത് നെഹ്‌റുവിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധമാണ് കാണിക്കുന്നതെന്നും മറ്റൊരു നേതാവും ഇങ്ങനെ ചെയ്യില്ലെന്നും സുധാകരന്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് നെഹ്‌റു വലിയ സ്ഥാനമാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ സംഘടനാ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ആര്‍എസ്എസിന്റെ ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടിരുന്നെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് സുധാകരന്റെ പുതിയ പരാമര്‍ശം. സുധാകരന്റെ പരാമര്‍ശത്തിനെതിരെ മുസ്ലീം ലീഗ് രംഗത്തു വന്നിരുന്നു. സുധാകരന്റെ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ലീഗ് നേതാക്കളായ ഡോ.എം.കെ മുനീര്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പറഞ്ഞു.

ഈ വിഷയം അടുത്ത മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ ആര്‍എസ്എസിനെ അനുകൂലിച്ച് സുധാകരന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.