ബൈഡന്റെ ചെറുമകള്‍ നവോമി വിവാഹിതയാകുന്നു; ആഘോഷം തുടങ്ങി വൈറ്റ് ഹൗസ്

ബൈഡന്റെ ചെറുമകള്‍ നവോമി വിവാഹിതയാകുന്നു; ആഘോഷം തുടങ്ങി വൈറ്റ് ഹൗസ്

നവോമി ബൈഡനും പ്രതിശ്രുത വരന്‍ പീറ്റര്‍ നീലും.

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ചെറുമകളും അഭിഭാഷകയുമായ നവോമി ബൈഡന്‍ വിവാഹിതയാകുന്നു. നിയമ ബിരുദധാരിയായ പീറ്റര്‍ നീലാണ് വരന്‍. വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ വച്ച് വരുന്ന ശനിയാഴ്ചയാണ് വിവാഹം.

ഇതാദ്യമായാണ് ഒരു പ്രസിഡന്റിന്റെ ചെറുമകളുടെ വിവാഹം വൈറ്റ് ഹൗസില്‍ വച്ച് നടക്കുന്നത്. 19 വിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വൈറ്റ് ഹൗസിലെ രേഖാമൂലമുള്ള പത്താമത്തെ വിവാഹമാണിത്. കൂടുതലും പ്രസിഡന്റിന്റെ മക്കളുടെ വിവാഹമാണ് വൈറ്റ് ഹൗസില്‍ നടക്കാറുള്ളത്.

ബൈഡന്റെ ആദ്യ ഭാര്യ നീലിയ ഹണ്ടറിന്റെ രണ്ടാമത്തെ മകന്‍ റോബര്‍ട്ട് ഹണ്ടര്‍ ബൈഡന്റെ മകളാണ് നവോമി. കഴിഞ്ഞ നാല് വര്‍ഷമായി നീലും നവോമിയും പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് നീല്‍ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ ലോ സ്‌കൂളില്‍ നിന്ന് ബിരുദം നേടിയത്.


തന്റെ ചെറുമകളുടെ വിവാഹത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രഥമ വനിത ജില്‍ ബൈഡന്‍ രംഗത്തെത്തി. 'സ്വതന്ത്രമായി അവള്‍ വളരുകയാണ്. ചെറുമകള്‍ തന്നെ അവളുടെ വിവാഹം പ്ലാന്‍ ചെയ്യുന്നു. സ്വന്തമായി തീരുമാനങ്ങളെടുക്കുന്നു'- ജില്‍ ബൈഡന്‍ പറഞ്ഞു.

അതേസമയം അമേരിക്കയില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബൈഡന്‍ ഇപ്പോള്‍. സെനറ്റില്‍ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഡെമോക്രാറ്റുകള്‍ക്ക് 50 സെനറ്റ് സീറ്റുകളും റിപ്പബ്ലിക്കന്‍മാര്‍ക്ക് 49 സീറ്റുകളുമാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.