അവശ്യവസ്തുക്കളുടെ വില ഉയരാതിരിക്കാന്‍ നടപടിയുമായി യുഎഇ

അവശ്യവസ്തുക്കളുടെ വില ഉയരാതിരിക്കാന്‍ നടപടിയുമായി യുഎഇ

അബുദബി:അവശ്യവസ്തുക്കളുടെ വില ഉയരാതിരിക്കാന്‍ നടപടികളെടുക്കുന്ന നയം യുഎഇ മന്ത്രിസഭ അംഗീകരിച്ചു. ഇത് പ്രകരം സാമ്പത്തിക മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ 9 അടിസ്ഥാന സാധനങ്ങളുടെ വില വർദ്ധിപ്പിക്കാന്‍ ചില്ലറ വ്യാപാരികള്‍ക്ക് സാധിക്കില്ല.


പാചക എണ്ണകൾ, മുട്ടകൾ, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവയുടെ വിലയിലാണ് നിയന്ത്രണം വരുന്നത്. ഇത് പ്രാഥമിക പട്ടികയാണെന്നും വൈകാതെ കൂടുതൽ ഉൽപന്നങ്ങൾ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.