തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ജയിലിൽ നിന്ന് നൽകിയ ശബ്ദരേഖ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള തിരക്കഥയാണെന്ന് വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാൾ ജയിലിനകത്തായി. അടുത്തയാളെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾ വിളിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ പുറത്തു വന്നാൽ മുഖ്യ മന്ത്രിയുടെ ഓഫീസിലുള്ളവർ അകത്താവുകയും ചെയ്യും; അതിൽ നിന്നും മുൻകൂർ ജാമ്യമെടുക്കാനാണ് ഈ ശബ്ദരേഖയെന്നും സ്വപ്ന ഒളിവിലുള്ള സമയത്ത് ശബ്ദരേഖ പുറത്തു വന്നിരുന്നുവെന്നും , എന്തുകൊണ്ടാണ് അന്ന് പൊലീസ് ഇതിനെകുറിച്ച് അന്വേഷിക്കാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സ്വപ്നയും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിലുള്ളവരും രക്ഷപ്പെടാൻ ശ്രമിക്കുന്നതും ഒരുമിച്ചാണ്. ശബ്ദരേഖ പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ വന്ന സി.പി.എമ്മിന്റെ പ്രസ്താവന ഇതിന് ബലമേകുന്നു. സ്വർണ്ണക്കടത്തിന്റെ ഉത്ഭവവും സ്വർണ്ണം ആരിലേക്കാണ് പോയതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തുമെന്ന് വി.മുരളീധരൻ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.