ടി.ആര്‍.എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസ്: തെലങ്കാന പൊലീസ് വീണ്ടും കേരളത്തില്‍; കൊല്ലത്തും കൊച്ചിയിലും പരിശോധന

ടി.ആര്‍.എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസ്: തെലങ്കാന പൊലീസ് വീണ്ടും കേരളത്തില്‍; കൊല്ലത്തും കൊച്ചിയിലും പരിശോധന

കൊച്ചി: തെലങ്കാനയിലെ ഭരണ കക്ഷിയായ ടി.ആര്‍.എസ് എംഎല്‍എമാരെ പണം കൊടുത്ത് കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ കേരളത്തില്‍ വീണ്ടും തെലങ്കാന പൊലീസിന്റെ പരിശോധന.

കൂറുമാറ്റാന്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി എംഎല്‍എമാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. സംസ്ഥാനത്ത് എത്തിയ അന്വേഷണ സംഘം രണ്ടു സംഘങ്ങളായി കൊച്ചിയിലും കൊല്ലത്തും പരിശോധന നടത്തി. കൊച്ചിയില്‍ കഴിഞ്ഞ ദിവസവും കൊച്ചിയില്‍ പരിശോധന നടത്തിയിരുന്നു.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നേരിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉന്നയിച്ചത്. അതിനാല്‍ ആരോപണത്തെ ഗൗരവമായാണ് പ്രത്യേക അന്വേഷ സംഘം കാണുന്നത്. സംഭവവുമായി തുഷാര്‍ വെള്ളാപ്പള്ളി എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ടന്ന് വിശദമായി തന്നെ അന്വേഷിച്ചു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.