ലഹരി വിരുദ്ധ ലോകകപ്പ്, സ്റ്റേഡിയങ്ങളില്‍ പുകയിലയ്ക്കും ഇ സിഗരറ്റിനും നിരോധനം

ലഹരി വിരുദ്ധ ലോകകപ്പ്, സ്റ്റേഡിയങ്ങളില്‍ പുകയിലയ്ക്കും ഇ സിഗരറ്റിനും നിരോധനം

ദോഹ:ലോകകപ്പ് ഫു‍ട്ബോള്‍ നടക്കുന്ന ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളില്‍ പുകയിലയും ഇ സിഗരറ്റും നിരോധിക്കും. പൊതുജനാരോഗ്യ മന്ത്രാലയം, സുപ്രീം കമ്മിറ്റി, ഫിഫ, ലോലാരോഗ്യ സംഘടന എന്നിവ ഉള്‍പ്പെടുന്ന സ്പോർട്സ് ഫോർ ഹെല്‍ത്താണ് നടപടികള്‍ പ്രഖ്യാപിച്ചത്.


പുകയില ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനൊപ്പം തന്നെ ഫലപ്രദമായ പുകയില നിയന്ത്രണ നടപടികളും വളരെക്കാലമായി പ്രോത്സാഹിപ്പിക്കുന്നു എന്ന് ഖത്തറിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. റയാന ബൗ ഹക്ക പറഞ്ഞു.മെഗാ കായിക മത്സരങ്ങൾക്കായുള്ള ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾക്ക് അനുസൃതമായാണ് പുകയിലയ്ക്കുള്ള ഫിഫ ഇവന്‍റ് പോളിസി ഒരുക്കിയിട്ടുളളത്. ആരോഗ്യകരമായി മത്സരം ആസ്വദിക്കാന്‍ എല്ലാവർക്കും അവസരമൊരുക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.