ഫുജൈറ: നിത്യ സഹായമാതാ കാത്തോലിക്കാ ദേവാലയത്തിൽ നവംബർ 13 ന് സീറോ മലബാർ വിശ്വാസപരിശീലന അധ്യാപകരും കുട്ടികളും മാതാപിതാക്കളും ചേർന്ന് മിഷൻ ഞായറും, സകല വിശുദ്ധരുടെ തിരുനാളും ആചരിച്ചു.

കുർബാനയോട് അനുബന്ധിച്ച് മിഷനെക്കുറിച്ചുള്ള ദൃശ്യാവതരണവും, വിശുദ്ധരായി വേഷം ധരിച്ച കുട്ടികളുടെ പരേഡും നടത്തപ്പെടുകയുണ്ടായി. തിരുനാൾ കുർബാനയിൽ എല്ലാവരും പങ്കെടുത്തു. സൺഡേ സ്കൂൾ ഡയറക്ർ ഫാ. ജോർജ് വെള്ളക്കടയിൽ SDB ആചരണത്തിന് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.