തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയിന്‍ സഹകരണ സംഘത്തിലെ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നിര്‍ദേശം നല്‍കിയ കത്ത് പുറത്ത്. 2021 ജൂലൈ മാസത്തിലെഴുതിയ കത്താണ് കോര്‍പറേഷന്‍ കത്ത് വിവാദത്തിന് പിന്നാലെ പുറത്തായത്.
തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയിന്‍ സഹകരണ സംഘത്തിലേക്ക് ജൂനിയര്‍ ക്ലര്‍ക്ക്, ഡ്രൈവര്‍ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് വിവരങ്ങളടക്കം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എഴുതിയ കത്താണ് പ്രചരിക്കുന്നത്. അറ്റന്റര്‍ വിഭാഗത്തിലേക്ക് ഇപ്പോള്‍ നിയമനം നടത്തരുതെന്നും ആനാവൂര്‍ നിര്‍ദേശം നല്‍കുന്നുണ്ട്
സഹകരണ രജിസ്ട്രാര്‍ നിശ്ചയിച്ച ഏജന്‍സി വഴി പരീക്ഷ നടത്തി നിയമനം നടത്തണമെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് ആനാവൂര്‍ നിയമനത്തിന് നിര്‍ദേശം നല്‍കിയത്. അതേസമയം വ്യാപാരി വ്യവസായി സമിതി ഒരു കത്ത് നല്‍കിയിരുന്നു എന്നും അത് പരിശോധിച്ച് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. പാര്‍ട്ടി ഒരുപാട് കത്ത് നല്‍കാറുണ്ടെന്നും ആനാവൂര്‍ പറഞ്ഞു.
തിരുവനന്തപുരം മേയറുടെ പേരിലുള്ള കത്ത് വിവാദമായപ്പോള്‍ നിയമനത്തിന് കത്ത് നല്‍കുന്ന രീതി ഇല്ലെന്നാണ് ആനാവൂര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന കത്തില്‍ ആനാവൂരിന്റെ പേരും ഒപ്പുമുണ്ട്. തിരുവനന്തപുരം സിപിഎം ജില്ലാ കമ്മറ്റിയുടെ ലെറ്റര്‍ ഹെഡിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ഓഫീസുകളിലെ താല്‍ക്കാലിക നിയമനങ്ങളില്‍ പാര്‍ട്ടി ശക്തമായി ഇടപെടുന്നു എന്ന സൂചനയാണ് കത്ത് വിവാദത്തിലൂടെ പുറത്ത് വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.