മുഖ്യമന്ത്രി രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സയില്‍; പൊതുപരിപാടികള്‍ റദ്ദാക്കി

മുഖ്യമന്ത്രി രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സയില്‍; പൊതുപരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സ. ഇതേ തുടര്‍ന്ന് ഇക്കാലയളവിലുള്ള പൊതു പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. സാധാരണ കര്‍ക്കിടകത്തില്‍ നടത്താറുള്ള ചികിത്സ പല കാരണങ്ങള്‍കൊണ്ട് തുലാം മാസത്തിലേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ വെച്ചാണ് ആയുര്‍വേദ ചികിത്സ. ഈ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഓഫീസില്‍ എത്തില്ല. വീട്ടിലിരുന്നാകും ഫയലുകള്‍ നോക്കുക. പ്രധാന യോഗങ്ങളില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ഓണ്‍ലൈനിലൂടെയാണ് പങ്കെടുത്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.