ഇന്തോനേഷ്യയിലെ എന്‍ഗുറാ റായ് വനപാ‍ർക്കില്‍ മരം നട്ട് യുഎഇ രാഷ്ട്രപതി

ഇന്തോനേഷ്യയിലെ എന്‍ഗുറാ റായ് വനപാ‍ർക്കില്‍ മരം നട്ട് യുഎഇ രാഷ്ട്രപതി


അബുദാബി: ഇന്തോനേഷ്യയിലെഎന്‍ഗുറാ റായ് വനപാ‍ർക്കില്‍ കണ്ടല്‍ മരത്തിന്‍റെ തൈ നട്ട് യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. റിപബ്ലിക് ഓഫ് ഇന്തോനേഷ്യ പരിസ്ഥിതിയോടും പാരിസ്ഥിതിക സുസ്ഥിരതയോടും കാണിക്കുന്ന ഉത്തരവാദിത്തം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. 

ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് ഷെയ്ഖ് മുഹമ്മദ് ഇന്തോനേഷ്യയിലെത്തിയത്. പ്രകൃതിദത്ത റിസർവുകൾക്ക് പുറമേ, പൂന്തോട്ടത്തിലെ വ്യത്യസ്ത തരം സസ്യങ്ങൾ, എൻഗുറാ റായ് ഫോറസ്റ്റ് പാർക്കിലെ കണ്ടൽ നഴ്സറി എന്നിവ ഉള്‍പ്പടെ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനായി രാജ്യത്ത് നടക്കുന്ന പദ്ധതികള്‍ ഉദ്യോഗസ്ഥർ വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.