കാസർകോട്: ദളിത് യുവതിയായ ചിത്രലേഖ ഇസ്ലാം മതം സ്വീകരിച്ചത് ഇസ്ലാം മൗലികവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രലോഭനത്തെ തുടര്‍ന്നാണെന്ന മാദ്ധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പ്രതികരണമറിയിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. മറ്റ് സംസ്ഥാനങ്ങള്‍ ലവ് ജിഹാദിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുമെതിരെ നിയമങ്ങള്‍ കൊണ്ടുവരുന്ന സാഹചര്യത്തില്‍ കേരളത്തിലും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം വേണ്ടതാണെന്നും ശോഭ കൂട്ടിച്ചേർത്തു.
ശോഭ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇസ്ലാമിലേക്ക് മതം മാറാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പണവും വീടും വാഗ്ദാനം ചെയ്‌തെന്ന കാസര്‍ഗോഡ് സ്വദേശിനി ചിത്രലേഖയുടെ വെളിപ്പെടുത്തല്‍ കേരളത്തിന്റെ കാലിക സാംസ്‌കാരിക അനുഭവങ്ങളുടെ പരിഛേദമാണ്. പാവപ്പെട്ടവര്‍ക്ക് മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കിയും പ്രലോഭപ്പിച്ചും നടത്തുന്ന ഇത്തരം നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശനമായ നിയമനടപടികള്‍ ആവശ്യമാണ്. ഈ കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശും ഉത്തര്‍പ്രദേശും ഹരിയാനയും ലവ് ജിഹാദിനെതിരെ നിയമം പാസാക്കിയത്. മധ്യപ്രദേശില്‍ മതപരിവര്‍ത്തനത്തിന് തടയിടാനുള്ള നിയമനിര്‍മ്മാണം നടക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. കേരളത്തില്‍ നാളിതുവരെ, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് വരെ ലവ് ജിഹാദിനെ പറ്റി പരാതികള്‍ ഉയര്‍ന്നിട്ടും വേണ്ടവിധത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ, ലവ് ജിഹാദ് പോലെയുള്ള തീവ്രവാദ സംബന്ധിയായ വിഷയങ്ങളില്‍ അടിയന്തര നിയമനിര്‍മ്മാണം അനിവാര്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.