തിരുവനന്തപുരം: ജില്ല പൊലീസ് മേധാവിമാരടക്കം സ്ഥലം മാറ്റി സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി. വിവിധ ജില്ലകളിലായി 38 എസ്.പിമാരെ സ്ഥലം മാറ്റിയാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.
ജി.ജയ്ദേവിനെ ആലപ്പുഴ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി എറണാകുളം ആന്റി ടെററിസ്റ്റ് സ്ക്വാഡ് (ഓപറേഷൻ) എസ്.പിയായി നിയമിച്ചു. പകരം ചൈത്ര തെരേസ ജോണിനെ ആലപ്പുഴ ജില്ല പൊലീസ് മേധാവിയാക്കി. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ.ഇളങ്കോയെ കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡിയായി നിയമിച്ചപ്പോൾ തിരുവനന്തപുരം സിറ്റി ഡി.സി.പി അജിത് കുമാറിനെ കണ്ണൂർ സിറ്റി പൊലീസ് മേധാവിയാക്കി.
കെ.എ.പി ബറ്റാലിയൻ കമാഡന്റ് അൻകിത് അശോകൻ തൃശൂർ സിറ്റി പൊലീസ് കമീഷണറാകും. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ. ബി. രവിയെ വിജിലൻസ് തിരുവനന്തപുരം സ്പെഷൽ സെൽ എസ്.പിയയായും കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി പി.ബി. രാജീവിനെ വനിത കമീഷൻ ഡയറക്ടർ സ്ഥാനത്തേക്കും കോഴിക്കോട് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് എസ്.പി എം.എൽ സുനിലിനെ കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിയും നിയമിച്ചിട്ടുണ്ട്.
എറണാകുളം റേഞ്ച് എസ്.പി ജെ.ഹേമേന്ദ്രനാഥാണ് കെ.എസ്.ഇ.ബിയുടെ പുതിയ ചീഫ് വിജിലൻസ് ഓഫീസർ. പുതുതായി ഐ.പി.എസ് ലഭിച്ച കെ.എസ്. ഗോപകുമാറിനെ റെയിൽവേ എസ്.പിയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പിയായി പി.ബിജോയിയെയും കേരള പൊലീസ് അക്കാഡമി അസ്. ഡയറക്ടർ തസ്തികയിൽ ആർ. സുനീഷിനെയും നിയമിച്ചിട്ടുണ്ട്.
മറ്റ് നിയമനങ്ങൾ : ബി.കെ. പ്രശാന്തൻ കാണി ( റാപ്പിഡ് റസ്പോൺസ് ആൻഡ് റസ്ക്യൂ ഫോഴ്സ് കമാൻഡന്റ്). കെ.എം. സാബു മാത്യു ( എറണാകുളം റേഞ്ച് വിജിലൻസ് എസ്.പി), കെ.എസ്. സുദർശനൻ (ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി), ഷാജി സുഗതൻ (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ എസ്.പി), കെ.വി. വിജയൻ (ക്രൈംബ്രാഞ്ച് ആസ്ഥാനം എസ്.പി), വി.അജിത് (തിരുവനന്തപുരം സിറ്റി ഡി.സി.പി), അബ്ദുൽ റഷീദ് (കേരള ആംഡ് വുമൺ പൊലീസ് ബറ്റാലിയൻ കമാൻഡന്റ്), വി.എസ്. അജി (പബ്ലിക് ഗ്രീവൻസ് ആൻഡ് ലീഗൽ അഫയേഴ്സ് എ.ഐ.ജി), ആർ.ജയശങ്കർ (തിരുവനന്തപുരം വിജിലൻസ് സതേൺ റേഞ്ച് എസ്.പി), വി.എം. സന്ദീപ് (കെ.എ.പി രണ്ടാം ബറ്റാലിയൻ കമാൻഡന്റ്), വി.സുനിൽകുമാർ (തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ഒന്ന് എസ്.പി), കെ.കെ. അജി (തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണീറ്റ് നാല് എസ്.പി), എ.എസ്. രാജു (വുമൺ ആൻഡ് ചിൽഡ്രൻ സെൽ എസ്.പി), കെ.എൽ.ജോൺകുട്ടി (കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി), എൻ. രാജേഷ് (സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ആഭ്യന്തര സുരക്ഷ എസ്.പി),റജി ജേക്കബ് (തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് 1), കെ.ഇ.ബൈജു (സ്പെഷ്യൽ ബ്രാഞ്ച് എസ്.പി (അഡ്മിനിട്രേഷൻ) ആർ. മഹേഷ് (കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി) കെ.പി.അബ്ദുൾ റസാഖ് (കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പി) പ്രിൻസ് എബ്രഹാം (സ്പെഷ്യൽ ബ്രാഞ്ച് കോഴികോട് റേഞ്ച് എസ്.പി) പി.പി.സദാനന്ദൻ (ക്രൈംബ്രാഞ്ച് കണ്ണൂർ,കാസർകോട് ജില്ലകളുടെ ചുമതലയുള്ള പുതിയ എസ്.പി) . പ്രജീഷ് തോട്ടത്തിൽ ( കോഴിക്കോട് വിജിലൻസ് യൂണിറ്റ്) പി.സി. സജീവൻ (തൃശൂർ ക്രൈംബ്രാഞ്ച്), ലാജി( തിരുവനന്തപുരം സിറ്റി ക്രൈം ഡി.സി.പി), എ.നാസിം( പൊലീസ് ആസ്ഥാനത്തെ എൻ.ആർ.ഐ സെൽ എസ്.പി). ജെ.പ്രസാദ്( കേരള പി.എസ്.സി എസ്.പി).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.