സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധവും കോടതി വിധികളും ചര്‍ച്ചയാകും

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധവും കോടതി വിധികളും ചര്‍ച്ചയാകും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ ഹൈക്കോടതിയില്‍ നിന്നേറ്റ തിരിച്ചടിയും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദവും യോഗത്തില്‍ ചര്‍ച്ചയായേക്കും. ഗവര്‍ണര്‍ക്കെതിരെയായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ക്കും സംസ്ഥാന സെക്രട്ടറിയേറ്റ് രൂപം നല്‍കും.

കെ. സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനകള്‍ യുഡിഎഫില്‍ ഉണ്ടാക്കിയ ഭിന്നത മുതലെടുക്കാനുള്ള തന്ത്രങ്ങളും സിപിഎം ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന.

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായുളള പ്രിയ വര്‍ഗീസിന്റെ നിയമന പട്ടിക ഹൈക്കോടതി റദ്ദാക്കിയത് സര്‍ക്കാരിന് തിരിച്ചടിയായ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന സിപിഎം സെക്രട്ടറിയേറ്റിന് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ട്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ പരിഗണിക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്.

അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ യുജിസി നിലപാടും സുപ്രീം കോടതി വിധിയും ഹൈക്കോടതി എടുത്ത് പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയുമാണ് പ്രിയ വര്‍ഗീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.