ലോക്സഭാ തിരഞ്ഞെടുപ്പ്: സുരേഷ് ഗോപിക്ക് തൃശൂര്‍, വി.മുരളീധരന് തിരുവനന്തപുരം; ചുമതലകള്‍ നല്‍കി ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പ്: സുരേഷ് ഗോപിക്ക് തൃശൂര്‍, വി.മുരളീധരന് തിരുവനന്തപുരം; ചുമതലകള്‍ നല്‍കി ബിജെപി

തിരുവനന്തപുരം: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പുമായി ബിജെപി. തിരഞ്ഞെടുത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ പ്രധാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. വി.മുരളീധരന്‍ തിരുവനന്തപുരത്തും പി.സുധീര്‍ ആറ്റിങ്ങലിലും കുമ്മനം രാജശേഖരന്‍ പത്തനംതിട്ടയിലും സുരേഷ് ഗോപി, സി.കൃഷ്ണകുമാര്‍ എന്നിവര്‍ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിര്‍ദേശം.

ഇന്നലെ നടന്ന കോര്‍ കമ്മിറ്റിയില്‍ പ്രകാശ് ജാവ്ദേക്കര്‍ ആണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. പ്രകാശ് ജാവ്ദേക്കര്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ ആറ് ലോക്സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരുന്നു. കേന്ദ്ര മന്ത്രിമാര്‍ ബൂത്തുകളിലേക്ക് നേരിട്ടെത്തുന്ന തരത്തിലായിരുന്നു കാര്യ പരിപാടികള്‍. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തിരഞ്ഞെടുത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ പ്രധാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.

എന്നാല്‍ മത്സരിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം പിന്നീട് മാത്രമായിരിക്കുമെന്നുമാണ് സൂചന. പ്രകാശ് ജാവ്ദേക്കര്‍, രാധാ മോഹന്‍ സിങ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.