പാലാ: എസ്.എം.വൈ.എം പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ യുവജന റാലിയും പൊതുസമ്മേളനവും അരുവിത്തുറയില്‍വെച്ചു നടത്തും. നവംബര്‍ 20 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളി അങ്കണത്തില്‍ വികാരി ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. ശേഷം നടക്കുന്ന പൊതുസമ്മേളനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
മാര്‍ തോമസ്ലീഹയുടെ ഭാരത പ്രവേശനത്തിന്റെ ഓര്‍മ്മയും രക്തസാക്ഷിത്വത്തിന്റെ 1950 -ാം വാര്‍ഷികവും യുവജനങ്ങളുടെ ഭാവിയെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെയും നാടിന്റെ ഐക്യത തകര്‍ക്കുന്ന വര്‍ഗീയതക്കെതിരെയും മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് സമൂഹത്തിന്റെയും സമുദായത്തിന്റെയും ശബ്ദമായി യുവജനങ്ങള്‍ മാറുക എന്നതുമാണ് റാലിയുടെ ലക്ഷ്യം.
രൂപത വികാരി ജനറല്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വേത്താനം, എ.കെ.സി. സി രൂപത ഡയറക്റ്റര്‍ ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, എസ്.എം.വൈ.എം രൂപത ഡയറക്റ്റര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫൊറോന ഡയറക്ടര്‍ ഫാ. ആന്റണി തോണക്കര, രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര, വൈസ് പ്രസിഡന്റ് റിന്റു റെജി പറയന്‍കുഴിയില്‍ ജനറല്‍ സെക്രട്ടറി ഡിബിന്‍ ഡൊമിനിക് വാഴപ്പറമ്പില്‍ മറ്റ് രൂപത ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26