സെന്റ് ലൂസിയ മെഡിക്കൽ കൗൺസിലിൽ സർക്കാർ പ്രതിനിധിയായി സിബി ഗോപാലകൃഷ്ണൻ

സെന്റ് ലൂസിയ മെഡിക്കൽ കൗൺസിലിൽ സർക്കാർ പ്രതിനിധിയായി സിബി ഗോപാലകൃഷ്ണൻ

വെസ്റ്റ് ഇൻഡീസ് : സെന്റ് ലൂസിയ (വെസ്റ്റ് ഇൻഡീസ് ) മെഡിക്കൽ ആൻഡ് ഡെന്റൽ കൗൺസിലിൽ മലയാളി തിളക്കം.കരുനാഗപ്പള്ളി സ്വദേശിയായ സിബി ഗോപാലകൃഷ്ണനാണ് സർക്കാർ പ്രതിനിധിയായി നിയമിതനായത്. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ഈ സ്ഥാനത്തേക്ക് നിയമിതനാവുന്നതും. നിലവിൽ ലോക കേരള സഭയിലെ അംഗമാണ് അദ്ദേഹം.
മെഡിക്കൽ വിഭാഗത്തിനു പുറമെനിന്നുള്ള സർക്കാറിന്റെ പ്രതിനിധിയായാണ് സിബിയെ തിരഞ്ഞെടുത്തത്. ലോക്കൽ ഗവൺമെന്റുമായി ചേർന്ന് നിരവധി വോളന്റീയർ പ്രവർത്തനത്തിലേർപ്പെട്ടു വരുന്ന സിബി ജസ്റ്റിസ് ഓഫ് ദ പീസ് ഓഫ് ദി സ്റ്റേറ്റ് ഓഫ് സെന്റ് ലൂസിയ എന്ന പദവി ലഭിച്ച ആദ്യ ഇന്ത്യൻ വംശജനുമാണ്. 

അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും ധാരാളം വിദ്യാർഥികൾ മെഡിസിൻ പഠിക്കുവാൻ പോകുന്ന ഡാലസ് ആസ്ഥാനമായ സെന്റ് ലൂസിയയിലെ ഇന്റർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ വൈസ് പ്രസിഡന്റ് - പബ്ലിക് റിലേഷൻസ് ആയി സിബി പ്രവർത്തിച്ചു വരുന്നു. ക്രിക്കറ്റിനു വേരോട്ടമുള്ള സെന്റ് ലൂസിയയിൽ ക്രിക്കറ്റിന്റെ ഒരു മികച്ച അംബാസഡർ കൂടിയാണ് സിബി ഗോപാലകൃഷ്ണൻ. നാഷണൽ ക്രിക്കറ്റ് അസോസിയേഷൻന്റെ മാർക്കറ്റിങ്ങ്‌  കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുൻ വെസ്റ്റിൻഡീസ് പര്യടനത്തിൽ ലൈസൻ മാനേജരായും സിബി പ്രവർത്തിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.