തല മസാജ്, കാല്‍ മസാജ്, ബാക്ക് മസാജ്: ആം ആദ്മി മന്ത്രി സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ സുഖവാസം; ദൃശ്യങ്ങള്‍ പുറത്ത്

തല മസാജ്, കാല്‍ മസാജ്, ബാക്ക് മസാജ്: ആം ആദ്മി മന്ത്രി സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ സുഖവാസം; ദൃശ്യങ്ങള്‍ പുറത്ത്

തല മസാജ്, കാല്‍ മസാജ്, ബാക്ക് മസാജ്: ആം ആദ്മി മന്ത്രി സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ സുഖവാസം; ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന് വിഐപി പരിഗണന. കാല്‍ തിരുമ്മിക്കുന്നതിന്റെയും ദേഹത്തും തലയിലും മസാജ് ചെയ്യിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നു. ബിജെപിയാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

സത്യേന്ദര്‍ ജെയിന് വിഐപി പരിഗണന നല്‍കിയതിനെ തുടര്‍ന്ന് തീഹാര്‍ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ അടുത്തിടെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ വീഡിയോ പഴയതാണെന്നും ഇത്തരമൊരു ആനുകൂല്യം നല്‍കിയതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

ഡല്‍ഹി മന്ത്രിയുടെ ജയിലിലെ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും മറ്റും നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

തല മസാജ്, കാല്‍ മസാജ്, ബാക്ക് മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ തിഹാര്‍ ജയിലിനുള്ളില്‍ സത്യേന്ദര്‍ ജയിന്‍ വിഐപി പരിഗണനയിലാണെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്. അദ്ദേഹത്തിന് പ്രത്യേക ഭക്ഷണവും ജയിലില്‍ ലഭിക്കുന്നുണ്ട്. മിക്ക സമയങ്ങളിലും ഇദ്ദേഹം ആശുപത്രി വാസത്തിലും അല്ലെങ്കില്‍ ജയിലില്‍ വിഐപി പരിഗണനയിലുമാകുമെന്നും ഇ.ഡി ആരോപിച്ചിരുന്നു.

എന്നാല്‍ ഇ.ഡികോടതിയില്‍ ഉന്നയിച്ച ആരോപണങ്ങളെ ആംആദ്മി പാര്‍ട്ടി തള്ളിയിരുന്നു. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് സത്യേന്ദര്‍ ജെയിനെതിരെ ഉന്നയിക്കുന്നതെന്നും കെജ്രിവാള്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇദ്ദേഹത്തിനെതിരെയ കേസ്. 58 കാരനായ ഡല്‍ഹി മന്ത്രിയെ മെയ് 30 നാണ് അറസ്റ്റ് ചെയ്തത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.