തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 38880 രൂപയും ഗ്രാമിന് 4860 രൂപയുമാണ് ഇന്നത്തെ വില.
നവംബര്‍ 17 ന് പവന് 600 രൂപ കൂടി 39,000 രൂപയിലെത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. നവംബര്‍ നാലിന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.
കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് ഏകീകൃത സ്വര്‍ണ വില സമ്പ്രദായം നടപ്പിലാക്കിയിരുന്നു. ബാങ്ക് നിരക്കുകള്‍ അടിസ്ഥാനമാക്കിയുള്ള ഒറ്റ വിലയായിരിക്കും ഈടാക്കുക. ഇതോടെ 'ഒരു ഇന്ത്യ ഒരു സ്വര്‍ണ നിരക്ക്' നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. 916 പരിശുദ്ധിയുള്ള 22 കാരറ്റ് സ്വര്‍ണത്തിനും ഇത് ബാധകമാകും.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനാണ് കഴിഞ്ഞ 50 വര്‍ഷത്തിലധികമായി നിത്യേന സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും അന്താരാഷ്ട്ര വിലയും ബാങ്ക് നിരക്കുകളും പരിഗണിച്ച് രൂപയുടെ വിനിമയ നിരക്ക് അടിസ്ഥാനത്തിലാണ് ദിവസേന സ്വര്‍ണ വില നിശ്ചയിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.