സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു; ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കും

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു; ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കും

തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ചു കൊണ്ടു വന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു. പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പദ്ധതി തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങേണ്ടതില്ലെന്നാണ് തീരുമാനം.

പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കും. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സര്‍വേയുമായി ബന്ധപ്പെട്ട പഠനത്തിനായി നിയോഗിച്ചത്. പദ്ധതിക്കായുള്ള തുടര്‍ നടപടികള്‍ കേന്ദ്ര അനുമതി ലഭിച്ച ശേഷം മതിയെന്നാണ് പുതിയ തീരുമാനം.

പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സില്‍വര്‍ ലൈന്‍ സമരസമിതി പറഞ്ഞു. കൂടാതെ സമരക്കാര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.