പൊലിസുകാരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്; തട്ടിയെടുത്തത് ഒരു കോടിയോളം രൂപ, പ്രതി ഒളിവില്‍

പൊലിസുകാരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്; തട്ടിയെടുത്തത് ഒരു കോടിയോളം രൂപ, പ്രതി ഒളിവില്‍

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പില്‍ പൊലീസുകാരനെതിരെ കേസ്. ഒറ്റപ്പാലം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ രവി ശങ്കറിനെതിരെയാണ് കേസ്. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനായി ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഒളിവിലാണ്.

നെടുമങ്ങാട്, പാങ്ങോട് സ്റ്റേഷനുകളിലാണ് ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചിരിക്കുന്നത്. സുഹൃത്തുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഷെയര്‍മാര്‍ക്കറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാനെന്ന പേരില്‍ ഏകദേശം ഒരു കോടിയോളം രൂപ ഇയാള്‍ പിരിച്ചെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതില്‍ നിന്ന് ഒരു ലാഭ വിഹിതം ആദ്യ നാളുകളില്‍ പരാതിക്കാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തുകയോ പലിശയോ ലഭിക്കുന്നില്ല.

പൊലീസുകാരന്‍ സാമ്പത്തിക തട്ടിപ്പുനടത്തിയെന്നും വഞ്ചന കാണിച്ചുവെന്നാണ് പരാതി. മെഡിക്കല്‍ അവധിയില്‍ പോയ ശേഷം ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.