പി. ജയരാജന് ബുള്ളറ്റ് പ്രൂഫ് കാര്‍ വേണം; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും 35 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍

പി. ജയരാജന്  ബുള്ളറ്റ് പ്രൂഫ് കാര്‍ വേണം; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും  35 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പോലും മുടങ്ങിയിട്ടും സര്‍ക്കാരിന്റെ ധൂര്‍ത്തിന് കുറവില്ല. സിപിഎം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നു. ഇതിനായി 35 ലക്ഷം അനുവദിച്ചു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് പി. ജയരാജന് പുതിയ കാര്‍ വാങ്ങുന്നത്.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ടര്‍ ബോര്‍ഡാണ് വൈസ് ചെയര്‍മാന് വേണ്ടി 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കി. ജയരാജന്റെ ശാരീരിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്നാണ് ഉത്തരവില്‍ പറയുന്നത്.

മുഖ്യമന്ത്രിക്ക് പുതിയ ആഢംബര കാര്‍ വാങ്ങിയതിന് പിന്നാലെ ചീഫ് വിപ്പിനും മൂന്ന് മന്ത്രിമാര്‍ക്കും ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വിലകൂടിയ കാര്‍ വാങ്ങുന്നതിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. കൂടാതെ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വേണ്ടി നാല് കാറുകള്‍ വാങ്ങാനും കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.