കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനും നടിയും വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിചാരണ കോടതിയെ വിശ്വാസത്തിലെടുക്കുകയാണ് ഇപ്പോള്‍ ഹൈക്കോടതി ചെയ്തിരിക്കുന്നത്. നിലവിൽ ഉള്ള ജഡ്ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാൻ ഉള്ള ആവശ്യമായ കാരണങ്ങൾ ബോധിപ്പിക്കാൻ ആയിട്ടില്ല എന്നും കോടതി പറഞ്ഞു. തിങ്കളാഴ്ച മുതൽ വിചാരണ തുടങ്ങും. അപ്പീൽ നൽകാൻ സ്റ്റേ അനുവദിക്കണമെന്ന് സർക്കാരിന്റെ ആവശ്യവും കോടതി തള്ളി. ജഡ്ജിയും പ്രോസിക്യൂട്ടറും ഒരുമിച്ചു പോകണമെന്നും കോടതി പറഞ്ഞു. വിചാരണയ്ക്ക് ഒരാഴ്ചത്തെ സ്റ്റേ വേണമെന്ന ആവശ്യവും കോടതി തള്ളി. മേൽ കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്റെയും നടിയുടെയും തീരുമാനം. കോടതി ചട്ടവിരുദ്ധമായി ഫോറെന്‍സിക് ലാബില്‍ വിളിച്ചെന്നും തെളിവുകള്‍ വേണ്ടവിധം രേഖപ്പെടുത്തിയില്ലെന്നും കഴിഞ്ഞ ദിവസം പ്രോസിക്ക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കോടതി മുറിയിൽ ഒരു സ്ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് തന്നോട് ചോദിച്ചത്.
എന്നാല്‍ കോടതി ചോദ്യങ്ങള്‍ തടഞ്ഞില്ല. തന്റെ സ്വഭാവശുദ്ധിയെ പോലും ചോദ്യം ചെയ്യുന്ന രീതിയിലുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. കോടതി മുറിയില്‍ താന്‍ അപമാനിക്കപ്പെട്ടെന്നും ആക്രമിക്കപ്പെട്ട നടി പറഞ്ഞിരുന്നു. മഞ്ജു വാര്യരുടേയും അക്രമിക്കപ്പെട്ട നടിയുടേയും മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണ കോടതിക്ക് വീഴ്ച്ച പറ്റി. മകള്‍ വഴി ദിലീപ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജുവാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ല എന്നീ ആരോപണങ്ങളാണ് സര്‍ക്കാര്‍ വിചാരണ കോടതിക്കെതിരെ ആരോപിച്ചത്. കേസിലെ മാപ്പുസാക്ഷിയായ കാസര്‍കോട് സ്വദേശി വിപിന്‍ലാലിനെ കെ.ബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തിയതായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രദീപിന് ബേക്കല്‍ പൊലീസ് നോട്ടീസ് അയച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.