ലോകകപ്പ് ഫുട്ബോള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് യുഎഇ ഭരണാധികാരികളും

ലോകകപ്പ് ഫുട്ബോള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് യുഎഇ ഭരണാധികാരികളും

ദോഹ:ലോകകപ്പ് ഫുട്ബോളിന്‍റെ ഉദ്ഘാടനചടങ്ങില്‍ യുഎഇ ഭരണാധികാരികളും പങ്കെടുത്തു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരാണ് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചത്. ഖത്തറിലെത്തിയ ഇരുവരെയും ഖത്തർ ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുളള ബിന്‍ ഹമദ് അല്‍ താനി സ്വീകരിച്ചു. മറ്റ് ജിസിസി രാജ്യങ്ങളുടെ ഭരണാധികാരികളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചിരുന്നു.


ഇന്ന് ലോകകപ്പ് ചടങ്ങിന്‍റെ ഉദ്ഘാടനത്തിന് സാക്ഷിയായി. ലോകത്തിലെ ഏറ്റവും പ്രധാന ടൂർണമെന്‍റിനെ നമ്മുടെ ദേശം അനുഭവിച്ചറിയുന്ന നിമിഷങ്ങള്‍. ലോക കായികലോകത്തിന്‍റെ തലസ്ഥാനമാണ് ഇനി മുപ്പതുനാളുകളില്‍ ദോഹ. ദൈവാനുഗ്രഹമുണ്ടാകട്ടെ, ജനതയ്ക്കും നേതൃത്വത്തിനും എല്ലാ വിജയാശംസകളും , ദുബായ് ഭരണാധികാരി ട്വിറ്ററില്‍ കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.