കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ "ക്നാനായ സെവൻസ് ഡേ" എന്ന പേരിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. 


നവംബർ 18 വെള്ളിയാഴ്ച്ച അബ്ബാസിയ നിബ്രാസ് സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് സോണുകളിൽനിന്നുമായി ഇരുപതോളം ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.


ഫിഫ ലോകകപ്പിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്, ഖത്തർ ലോകകപ്പ് ലോഗോ ആലേഖനം ചെയ്ത ടീ ഷർട്ടുകൾ ധരിച്ച കുട്ടികൾ മത്സരാർത്ഥികളോടൊപ്പം അണിനിരന്നത് ഏവരുടെയും ശ്രദ്ധയാകർഷിച്ചു.


ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനം കെ കെ സി എ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ നിർവ്വഹിച്ചു. കെ കെ സി എ ഭാരവാഹികളായ ബിജോ മൽപാങ്കൽ, ജോസ്‌കുട്ടി പുത്തൻതറ, ബിനോ കദളിക്കാട്, വിനിൽ പെരുമാനൂർ, അനീഷ് എം ജോസ്, ഡോണ തോമസ് , ജിനു കുര്യൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.