ദുബായ്: എമിറേറ്റില്‍  2019- മുതൽ 2022 വർഷം ഇത് വരെ അനുവദിച്ചത് 151666 ഗോൾഡൻ വിസകള്‍. ജനറൽ ഡയറക്ടറേറ്റ്  ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്‍റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.10 വർഷത്തേക്ക് ഇഷ്യൂ ചെയ്യുന്ന ഇത്തരത്തിലുള്ള ദീർഘകാല റസിഡൻസ് വിസയിൽ യോഗ്യരായ പ്രവാസികൾക്ക് യുഎഇയിൽ താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ പ്രത്യേക ആനുകൂല്യങ്ങൾ ആസ്വദിക്കാനോ അനുവദിക്കുന്നു.
അതിനിടയിൽ ഈ വർഷം ഇത് വരെ  15,542,384 എൻട്രി, റെസിഡൻസി പെർമിറ്റുകൾ ഇഷ്യുചെയ്തിട്ടുണ്ടെന്നും 2020- 21 വർഷത്തെ അപേക്ഷിച്ചു ജീവനക്കാരുടെ ജോലിയുടെ അളവിൽ 43 ശതമാനം വർധനവാണ് ഉണ്ടായതെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു.വിസാ നടപടികൾ കൂടുതൽ വേഗത്തിലേക്കാൻ നിരവധി നൂതന  സംരംഭങ്ങൾ കാലയളവിൽ തുടക്കമിട്ടു .അത് മൂലം വകുപ്പിന്‍റെ സേവനങ്ങൾ ലഭ്യമായ ഉപയോക്താക്കളുടെ എണ്ണം 96 % ശതമാനമായി. അവരുടെ പങ്കാളികളുടെ സന്തോഷത്തിന്‍റെ തോത് 100 ശതമാനമാകുകയും ചെയ്തുവെന്ന് വകുപ്പ് വ്യക്തമാക്കി.
ജിഡിആർഎഫ്എ ദുബൈ മേധാവി ലഫ്റ്റ്നന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി റെസിഡന്‍റ് വിസാ സെക്ഷൻ നടത്തിയ വാർഷിക പരിശോധന റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. വകുപ്പിലെ ജീവനക്കാരുടെ മികച്ച ജോലി സന്നദ്ധതയും കഠിനാധ്വാനവും മൂലമാണ്  ഡിപ്പാർട്ട്മെന്റിന് മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞതെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി പറഞ്ഞു
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.