തൂക്കം 30 കിലോഗ്രാം; ലോകത്തിലെ ഏറ്റവും വലിയ ഗോള്‍ഡ് ഫിഷിനെ പിടികൂടി

തൂക്കം 30 കിലോഗ്രാം; ലോകത്തിലെ ഏറ്റവും വലിയ ഗോള്‍ഡ് ഫിഷിനെ പിടികൂടി

ലോകത്തിലെ ഏറ്റവും വലിയ ഗോള്‍ഡ് ഫിഷിനെ പിടികൂടി. 30 കിലോ തൂക്കമുള്ള ഗോള്‍ഡ് ഫിഷിനെ 42 കാരനായ ആന്‍ഡി ഹാക്കറ്റ് എന്ന ബ്രിട്ടീഷ് മത്സ്യത്തൊഴിലാളിക്കാണ് ലഭിച്ചത്. കാരറ്റ് എന്നാണ് ഈ ഭീമന്‍ ഗോള്‍ഡ് ഫിഷിന്റെ പേര്.

2019 ല്‍ ജെയ്സണ്‍ ഫ്യുഗേറ്റ പിടികൂടിയ ഗോള്‍ഡ് ഫിഷിനാണ് നിലവില്‍ റെക്കോര്‍ഡുള്ളത്. അതിന് 13.6 കിലോ ഗ്രാമായിരുന്നു തൂക്കം. റെക്കോര്‍ഡ് രേഖപ്പെടുത്തിയ മത്സ്യത്തേക്കാള്‍ ഇരട്ടിയിലധികം ഭാരമാണ് ആന്‍ഡി പിടികൂടിയ കാരറ്റിനുള്ളത്.

ഫ്രാന്‍സിലെ ഷാംപെയ്നിലുള്ള ബ്ലൂവാട്ടര്‍ തടാകത്തില്‍ നിന്നാണ് ഭീമന്‍ ഗോള്‍ഡ് ഫിഷായ കാരറ്റിനെ ലഭിച്ചതെന്ന് ആന്‍ഡി പറയുന്നു. ലെതര്‍ കാര്‍പ്, കോയ് കാര്‍പ് എന്നീ മത്സ്യ സ്പീഷിസുകളില്‍ നിന്നുണ്ടായ ഹൈബ്രിഡ് സ്പീഷിസാണ് കാരറ്റ്. പലപ്പോഴും തടാകത്തില്‍ കാരറ്റിന് കാണാനിടയായിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആന്‍ഡി പ്രതികരിച്ചു. ഏറെ പ്രയാസപ്പെട്ടാണ് കാരറ്റിനെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.

കാരറ്റിനെ കൈയ്യില്‍ പിടിച്ച് ആന്‍ഡി നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കാരറ്റിന് ഏകദേശം 20 വയസുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. തടാകത്തിലേക്ക് 15 വര്‍ഷത്തിന് മുമ്പാണ് കാരറ്റ് എത്തിപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പലരും നിരവധി തവണ കാരറ്റിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഒടുവില്‍ മിടുക്കനായ ആന്‍ഡി ഹാക്കറ്റിനാണ് കാരറ്റിനെ ലഭിച്ചത്. അതേ തടാകത്തില്‍ തന്നെ അദ്ദേഹം അതിനെ തുറന്നു വിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.