നിരക്ക് വര്‍ധിപ്പിക്കാന്‍ ടെലികോം കമ്പനികള്‍; എയര്‍ടെല്‍ റീച്ചാര്‍ജ് നിരക്ക് 57 ശതമാനം കൂട്ടി

നിരക്ക് വര്‍ധിപ്പിക്കാന്‍ ടെലികോം കമ്പനികള്‍; എയര്‍ടെല്‍ റീച്ചാര്‍ജ് നിരക്ക് 57 ശതമാനം കൂട്ടി

മുംബൈ: നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കവുമായി രാജ്യത്തെ ടെലികോം കമ്പനികള്‍. ഇതിന്റെ തുടക്കമെന്നോണം എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളില്‍ 57 ശതമാനം വര്‍ധനവാണ് വരുത്തിയത്. ഹരിയാനയിലും ഒഡീഷയിലുമാണ് ആദ്യഘട്ടത്തില്‍ എയര്‍ടെല്‍ നിരക്ക് വര്‍ധിപ്പിച്ചത്. മറ്റു സര്‍ക്കിളുകളിലും ഉടന്‍ നടപ്പാക്കും.

99 രൂപയുടെ പ്ലാനിന് ഇനി മുതല്‍ 155 രൂപ നല്‍കേണ്ടി വരും. 2021 ലും സമാനമായ നിരക്ക് വര്‍ധനവ് ചില സര്‍ക്കിളുകളില്‍ എയര്‍ടെല്‍ നടപ്പിലാക്കിയിരുന്നു. അന്ന് 79 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ 99 ആയിട്ടാണ് വര്‍ധിപ്പിച്ചത്. 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളും, 155 രൂപയ്ക്ക് താഴെയുള്ള പ്ലാനുകളും നിറുത്താന്‍ എയര്‍ടെല്‍ ആലോചിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ എയര്‍ടെല്ലിന്റെ ചുവടുപിടിച്ച് മറ്റു സ്വകാര്യ ടെലികോം കമ്പനികളും ഉടന്‍ തന്നെ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചേക്കും. 5 ജി ലേലത്തിന് വേണ്ടി 1.5 ലക്ഷം കോടി രൂപയാണ് രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് മുടക്കേണ്ടി വന്നത്. ഇത് നിരക്ക് വര്‍ധവിലൂടെ ഉപയോക്താക്കളില്‍ നിന്നു തന്നെ ഈടാക്കാനാണ് ശ്രമം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.