ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ 36 പൈസയുമാണ് ഇന്നു കൂടിയത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 81.06 രൂപയില്‍നിന്ന് 81.23 രൂപയായി. ഡീസലിനാകട്ടെ ലിറ്ററിന് 70.68 രൂപയുമാണ് പുതുക്കിയ വില.
50 ദിവസത്തിനു ശേഷമാണ് പെട്രോള്‍ വില കൂടുന്നത്. ഡീസല്‍ വില ഇതിനു മുമ്പ് കൂടിയത് 41 ദിവസം മുമ്പാണ്. കൊച്ചിയില്‍ 81.77 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ 74.84 രൂപ. ഒരുമാസത്തിലേറെ തുടര്‍ന്ന ഇന്ധനവില ദീപാവലിയോടനുബന്ധിച്ച് കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആഗോള വിപണിയില്‍ അസംസ്‌കൃത വിലയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാന്‍ കാരണമായി പറയുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പുകാരണം വിലവര്‍ധന ഏറെക്കാലം നിര്‍ത്തിവെച്ചതാണെന്നും ആരോപണമുയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.