സര്‍ക്കാര്‍ സ്‌കൂളിലെ പ്ലാവ് മുറിച്ച് സിപിഎം ഏരിയാ കമ്മിറ്റിയംഗം വീട് പണിതു; പരാതി വന്നപ്പോള്‍ പാര്‍ട്ടി തരംതാഴ്ത്തല്‍

സര്‍ക്കാര്‍ സ്‌കൂളിലെ പ്ലാവ് മുറിച്ച് സിപിഎം ഏരിയാ കമ്മിറ്റിയംഗം വീട് പണിതു; പരാതി വന്നപ്പോള്‍ പാര്‍ട്ടി തരംതാഴ്ത്തല്‍

കോട്ടയം: സര്‍ക്കാര്‍ സ്‌കൂളിലെ പ്ലാവ് മുറിച്ച് സിപിഎം ഏരിയാ കമ്മിറ്റിയംഗം വീട് പണിതതായി പരാതി. വൈക്കം മറവന്‍ തുരുത്ത് സര്‍ക്കാര്‍ യു.പി സ്‌കൂളിന്റെ മുറ്റത്ത് നിന്നുരുന്ന പ്ലാവ് വെട്ടി വീട് പണിതെന്ന് സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിനെതിരെയാണ് ആരോപണം. കുട്ടികള്‍ അമ്മച്ചി പ്ലാവെന്ന് വിളിച്ചിരുന്ന യുപി സ്‌കൂളിന്റെ വളപ്പില്‍ നിന്നിരുന്ന മരമാണ് സിപിഎം നേതാവായ വിടി പ്രതാവന്‍ മുറിച്ചെടുത്തത്.

ഇയാള്‍ മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. ചട്ടങ്ങള്‍ ലംഘിച്ചാണ് ഇയാള്‍ പ്ലാവ് മുറിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.

പൊതു സ്ഥലത്തെ മരം മുറിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പാലിക്കാതെയായിരുന്നു പ്ലാവ് മുറിച്ചത്. അതേസമയം തടി വെട്ടാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ വനം വകുപ്പ് പരിശോധന നടത്തിയില്ല. സ്‌കൂളില്‍ നില്‍ക്കുന്ന മരം മുറിക്കുവാന്‍ വിദ്യാഭ്യാസ ഓഫീസില്‍ പോലും അറിയിച്ചില്ല. മരത്തിന്റെ കൊമ്പുകള്‍ ഉണങ്ങിയെന്ന് സ്‌കൂളില്‍ നിന്ന് പരാതി ലഭിച്ച ഉടനെ മരം മുറിച്ച് കൊണ്ട് പോകുകയാണ് പ്രതാപന്‍ ചെയ്തത്. നാട്ടുകാര്‍ ഇതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.