തിരുവനന്തപുരം: വഖഫ് ബോര്‍ഡിന്റെ പണം മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ച സംഭവത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ധനകാര്യ പരിശോധനാ വിഭാഗത്തിനാണ് അന്വേഷണ ചുമതല. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 24.89 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തല്‍.
2018 ഏപ്രിലില്‍ മുസ്ലിം ലീഗ് നേതാവ് മായിന്‍ ഹാജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗമാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നടത്താന്‍ തീരുമാനിച്ചത്. ഇതോടെ വഖഫ് ബോര്‍ഡിന്റെ പി.എഫ് നിക്ഷേപം, നഷ്ടമുണ്ടാക്കുന്ന നിക്ഷേപത്തിലേക്ക് പോയി എന്ന പ്രാഥമിക വിലയിരുത്തലിന്റ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വിശദ പരിശോധന നടത്താന്‍ ഉത്തരവിട്ടത്.
വഖഫ് ബോര്‍ഡില്‍ പുതിയ സിഇഒ ചുമതലയേറ്റതു മുതല്‍ പണം മ്യൂച്ചല്‍ ഫണ്ടില്‍ നിന്ന് മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍പ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നടത്തിയതിനെ തുടര്‍ന്ന് ബോര്‍ഡിന് ഏതൊക്കെ രീതിയില്‍ നഷ്ടങ്ങളുണ്ടായെന്നും എന്തെല്ലാം നിയമ വിരുദ്ധമായ പ്രവര്‍ത്തനമാണ് നടന്നതെന്നും അടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.