പാല, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണാന്‍ അനുമതി തേടി ശശി തരൂര്‍; സഭാ നേതൃത്വം അനുകൂല നിലപാട് അറിയിച്ചതായി സൂചന

പാല, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണാന്‍ അനുമതി തേടി ശശി തരൂര്‍; സഭാ നേതൃത്വം അനുകൂല നിലപാട് അറിയിച്ചതായി സൂചന

കൊച്ചി: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെയും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കലിനെയും കാണാന്‍ അനുമതി തേടി ഡോ.ശശി തരൂര്‍. ഡിസംബര്‍ മൂന്നിന് കോട്ടയത്ത് എത്തുമ്പോള്‍ രണ്ട് ബിഷപ്പുമാരെയും കാണാനാണ് അനുമതി തേടിയത്. കൂടിക്കാഴ്ചയ്ക്ക് സഭാ നേതൃത്വം അനുകൂല നിലപാട് അറിയിച്ചതായാണ് സൂചന.

അതിനിടെ ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിനെ കുറിച്ചും തരൂര്‍ ഇന്ന് നിലപാട് വ്യക്തമാക്കി. നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ കാണുകയും ചെയ്യും. തന്റെ ഭാഗത്തു നിന്ന് തെറ്റിദ്ധാരണ ഉണ്ടായിട്ടില്ല. മന്നം ജയന്തിക്ക് പങ്കെടുത്താല്‍ ആര്‍ക്കാണ് ദോഷം? തന്നെ ക്ഷണിച്ചത് അംഗീകാരമായി കാണുന്നു. 2024 ല്‍ മത്സരിക്കുമോ എന്ന് പാര്‍ട്ടി തീരുമാനിക്കും. വിമാനത്തില്‍ വച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കണ്ട് ഹലോ പറഞ്ഞെങ്കിലും സംസാരിക്കാന്‍ സാധിച്ചില്ലെന്നും തരൂര്‍ പറഞ്ഞു.

അതേസമയം ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ കോട്ടയം ഡിസിസി തള്ളി. ജില്ലയിലെ നേതാക്കളുമായി കൂടിയാലോചിച്ചില്ലെന്നാണ് വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.