എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതിന് ആരംഭിക്കും; ഹയര്‍ സെക്കന്‍ഡറി പത്ത് മുതല്‍

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതിന് ആരംഭിക്കും; ഹയര്‍ സെക്കന്‍ഡറി പത്ത് മുതല്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. 2023 മാര്‍ച്ച് ഒമ്പത് മുതല്‍ 29 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. നാലര ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ഏപ്രില്‍ മൂന്നിന് മുല്യനിര്‍ണയം ആരംഭിക്കും. മെയ് പത്തിനുള്ളില്‍ പരീക്ഷാ ഫലം പ്രഖ്യാപിക്കും. മൂല്യനിര്‍ണയത്തിനായി സംസ്ഥാനത്താകെ 70 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുമെന്നും ഇവിടെ 9,762 അദ്ധ്യാപകര്‍ ചേര്‍ന്ന് മൂല്യനിര്‍ണയം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

അതേസമയം പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി മോഡല്‍ പരീക്ഷകള്‍ 2023 ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 2023 മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മോഡല്‍ പരീക്ഷ 2023 ഫെബ്രുവരി 27ന് തുടങ്ങും. മാര്‍ച്ച് മൂന്നിനാണ് പൂര്‍ത്തിയാകുക.

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ജനുവരി 25നും ആരംഭിക്കും. ഒമ്പത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എഴുതും. 60,000ത്തോളം വിദ്യാര്‍ത്ഥികളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷയുഴുതുക.

പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം 2023 ഏപ്രില്‍ മൂന്നിന് ആരംഭിക്കും. പരീക്ഷാഫലം മെയ് 25നകം പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറിയ്ക്ക് 82 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഉണ്ടാവുക. 24,000ത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് വേണ്ടി എട്ട് മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഉണ്ടാവും. 3,500 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.