കനത്ത മഴ: ജിദ്ദയിൽ വിമാനങ്ങൾ വൈകി

കനത്ത മഴ: ജിദ്ദയിൽ വിമാനങ്ങൾ വൈകി

സൗദി അറേബ്യ: ജിദ്ദയിൽ കനത്ത മഴയെത്തുടർന്ന് വിമാനങ്ങൾ വൈകി. സ്കൂളുകളടച്ചു. മക്കയിലേക്കുള്ള റോഡ് അടച്ചതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഗതാഗതം തടസ്സപ്പെടുത്തുന്നതും ചില വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുന്നതുമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവച്ചിട്ടുണ്ട്.

കാലാവസ്ഥ കാരണം, ചില വിമാനങ്ങളുടെ സേവനം തടസപ്പെട്ടു എന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഷെഡ്യൂളുകളിലും മാറ്റം വരുത്തിയിട്ടുണ്ട് . മഴ തുടരുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ നഗരത്തിലെ സ്കൂളുകൾ പ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.