റാഷിദ് റോവർ നവംബർ 30 ന് വിക്ഷേപിക്കും

റാഷിദ് റോവർ നവംബർ 30 ന് വിക്ഷേപിക്കും

ദുബായ്: അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൌത്യമായ റാഷിദ് റോവർ നവംബർ 30 ന് വിക്ഷേപിക്കും.മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചക്ക് 12.39 നാണ് വിക്ഷേപണം. എന്നാല്‍ കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാത്രമെ വിക്ഷേപണം നടക്കുകയുളളൂവെന്നും, ഇല്ലെങ്കില്‍ ദിവസവും സമയവും മാറ്റിയേക്കാമെന്നും അധികൃതർ വ്യക്തമാക്കി. നവംബർ 28 ന് നടക്കാനിരുന്ന വിക്ഷേപണമാണ് നിലവില്‍ 30 ലേക്ക് പുനക്രമീകരിച്ചിരിക്കുന്നത്. 

 ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽനിന്നാണ് വിക്ഷേപണം. രാജ്യത്തിന്‍റെ ദീർഘകാല ചന്ദ്രപര്യവേക്ഷണ പദ്ധതിക്ക് കീഴിലെ ആദ്യ ദൗത്യമാണിത്. യുഎഇയിലെ മുഹമ്മദ് ബിന്‍ റാഷിദ് സെന്‍ററില്‍ നിന്ന് ഡയറക്ടർ ജനറൽ സലേം അൽ മറിയുടെ നേതൃത്വത്തിലുളള സംഘം നേരത്തെ തന്നെ ഫ്ലോറിഡയില്‍ എത്തിയിട്ടുണ്ട്. ഹകുതോ-ആർ റോബട്ടിക് ലൂണാർ ലാൻഡറില്‍ സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് റാഷിദ് റോവർ ചന്ദ്രനിലേക്ക് കുതിക്കുക. 

ചാന്ദ്രമധ്യരേഖയ്ക്ക് സമീപമായിരിക്കും റോവർ ഇറങ്ങുക. മുന്‍പ് പഠനവിധേയമായിട്ടില്ലാത്ത ചന്ദ്രോപരിതലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും റാഷിദ് റോവർ പകർത്തുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.