ദുബായ്: ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ സീറോ മലബാര്‍ സഭാ വിശ്വാസികളുടെ വാര്‍ഷിക സംഗമം 27 ന് ഞായറാഴ്ച വൈകുന്നേരം ദേവാലയ അങ്കണത്തില്‍ ആഘോഷിക്കുന്നു. ഉച്ചയ്ക്ക് രണ്ടിന് സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി (ഓൺലൈൻ), സതേണ്‍ അറേബ്യ വികാരിയാത്തിന്റെ അധ്യക്ഷന്‍ ബിഷപ്പ് പൗലോ മാര്‍ട്ടിനെല്ലി തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും. എസ്.എം.സി പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിക്കും.
ഇടവക വികാരി ഫാ. ലെന്നി കോന്നോലി കപ്പൂച്ചിന്‍, മലയാളം സമൂഹത്തിന്റെ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോഴിപ്പാടന്‍ കപ്പൂച്ചിന്‍, വിപിന്‍ വര്‍ഗീസ്, ബെന്നി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. മാത്യു ആന്റണി സ്വാഗതവും ബെന്നി തോമസ് പുല്ലാട്ട് നന്ദിയും പറയും.
പൊതുസമ്മേളനത്തിനു ശേഷം നടക്കുന്ന മ്യൂസിക്കല്‍ ഡ്രാമയും വിവിധ കലാപരിപാടികളും ആഘോഷത്തിനു മികവേകും. എസ്.എം.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിപാടികളുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു
ഫോട്ടോ അടിക്കുറിപ്പ്
ദുബായ് സെൻറ് മേരീസ് ദേവാലയത്തിലെ സീറോ മലബാർ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, ഫാ. റ്റെജി പുതുവീട്ടിൽക്കളത്തിൽ എന്നിവരെ സെൻറ് മേരീസ് മലയാളീ സമൂഹത്തിനു വേണ്ടി ഫാ. വര്ഗീസ് കോഴിപ്പാടൻ കപ്പൂച്ചിനും എസ്.എം.സി പ്രസിഡന്റ് മനോജ് തോമസും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.