ലോകകപ്പില്‍ വീണ്ടും ഏഷ്യന്‍ അട്ടിമറി; വെയ്ല്‍സിനെ തകര്‍ത്ത് ഇറാന്റെ മടങ്ങി വരവ് (2-0)

ലോകകപ്പില്‍ വീണ്ടും ഏഷ്യന്‍ അട്ടിമറി; വെയ്ല്‍സിനെ തകര്‍ത്ത് ഇറാന്റെ മടങ്ങി വരവ് (2-0)

ദോഹ: ലോകകപ്പില്‍ വീണ്ടും ഏഷ്യന്‍ അട്ടിമറി. എതിരില്ലാത്ത രണ്ട് ഗോളിന് വെയില്‍സിനെ തകര്‍ത്ത് ഇറാന്റെ മടങ്ങി വരവ്. ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തിലാണ് ഇരു ഗോളുകളും പിറന്നത്. ഇറാനായി റൂഷ്‌ബെഹ് ചെഷ്മിയും റാമിന്‍ റെസായേനുമാണ് ഗോള്‍ നേടിയത്. മികച്ച മുന്നേറ്റങ്ങളുമായി ഇറാന്‍ നിരന്തരം വെയ്ല്‍സിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

15-ാം മിനിറ്റില്‍ ഇറാന്‍ വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡാണെന്ന് തെളിഞ്ഞപ്പോള്‍ ഗോള്‍ അനുവദിച്ചില്ല. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നത് വരെ ഗോളടിക്കാന്‍ ഇരു ടീമുകള്‍ക്കുമായില്ല. മികച്ച മുന്നേറ്റങ്ങളുമായി ഇറാന്‍ നിരന്തരം വെയ്ല്‍സിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഗോള്‍ നേടാനായില്ല.

86-ാം മിനിറ്റില്‍ വെയില്‍സ് ഗോള്‍ കീപ്പര്‍ വെയ്ന്‍ ഹെനെസെസി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇറാന്‍ താരം തരെമിയെ ഫൗള്‍ ചെയ്തതിനാണ് ചുവപ്പ് കാര്‍ഡ് കണ്ടെത്ത്. ഖത്തര്‍ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡാണിത്. ഇതോടെ പത്ത് താരങ്ങളുമായിയാണ് വെയ്ല്‍സ് കളിച്ചത്. തോല്‍വിയോടെ വെയ്ല്‍സിന്റെ പ്രീക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ തുലാസിലായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.