കൊച്ചി: കോടതിയില്‍ മോശമായി പെരുമാറിയതിന് പ്രമുഖ അഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ്. ബാര്‍ കൗണ്‍സിലാണ് നോട്ടീസ് അയച്ചത്. നടപടി എടുക്കാതിരിക്കാന്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കാരണം അറിയിക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. സ്വമേധയാ ആണ് ബാര്‍ കൗണ്‍സിലിന്റെ നടപടി.
കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെ പീഡിപ്പിച്ച കേസില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെ നടന്ന നാടകീയ സംഭവങ്ങളിലാണ് നോട്ടീസ്. 19 വയസുകാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ വക്കാലത്ത് ഇല്ലാതെ പ്രതിക്ക് വേണ്ടി ആളൂര്‍ ഹാജരാകുകയായിരുന്നു.
പ്രതിയായ ഡിംപിളിന്റെ അഭിഭാഷകനായിരുന്ന അഫ്സല്‍ ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ കോടതി മുറിയില്‍ വാക്കേറ്റം ഉണ്ടായി. ബഹളം വെയ്ക്കാന്‍ ഇത് ചന്തയല്ലെന്ന് കോടതി രൂക്ഷമായി താക്കീത് നല്‍കിയതോടെയാണ് തര്‍ക്കം അവസാനിച്ചത്. അഫ്സലിനെയാണ് കേസ് ഏല്‍പിച്ചതെന്ന് ഡിംപിള്‍ വ്യക്തമാക്കിയതോടെ ആളൂര്‍ പിന്‍മാറുകയായിരുന്നു.
ആളൂര്‍ ഉള്‍പ്പെടെ ആറ് അഭിഭാഷകരില്‍ നിന്ന് വിശദീകരണം തേടാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. വിവാദ ക്രിമിനല്‍ കേസുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ആളൂര്‍. കഴിഞ്ഞ മാസം ഇലന്തൂര്‍ ആഭിചാര കൊലയിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരാകവേ ആളൂരിനെ ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കോടതിക്ക് മേല്‍ നിര്‍ദേശം വെച്ചതാണ് അന്ന് കോടതിയെ ചൊടിപ്പിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ എല്ലാ ദിവസവും കാണാന്‍ അനുവദിക്കണമെന്ന് ആയിരുന്നു ആളൂരിന്റെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.