കൊച്ചിയില്‍ വ്യാജ നമ്പര്‍ പ്ലേറ്റുമായി ടൂറിസ്റ്റ് ബസ്; സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദ യാത്രയ്ക്ക് എത്തിയ ബസ് പിടിയില്‍

കൊച്ചിയില്‍ വ്യാജ നമ്പര്‍ പ്ലേറ്റുമായി ടൂറിസ്റ്റ് ബസ്; സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദ യാത്രയ്ക്ക് എത്തിയ ബസ് പിടിയില്‍

കൊച്ചി: വ്യാജ നമ്പര്‍ പ്ലേറ്റുമായി ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍. മറ്റൊരു ടൂറിസ്റ്റ് ബസിന്റെ നമ്പറുമായാണ് വാഹനം എത്തിയത്. പിടിച്ച വാഹനത്തിന് പെര്‍മിറ്റും ഇന്‍ഷുറന്‍സുമില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

തിരുവനന്തപുരം കാട്ടാക്കടയിലുള്ള സ്പാര്‍ട്ടന്‍സ് ബസാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്.

തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ബസ്. അതേസമയം ഈ നമ്പറില്‍ ഉള്ള യഥാര്‍ത്ഥ വാഹനം തിരുവനന്തപുരത്ത് നിന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.