അമിത് ഷാ ചെന്നൈയിൽ; അഴഗിരിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

അമിത് ഷാ ചെന്നൈയിൽ; അഴഗിരിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ചെന്നൈ: കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയിൽ എത്തുന്നു. എംജിആർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തുന്ന അമിത് ഷാ സംസ്ഥാനത്തെ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും.

മുൻ മുഖ്യമന്ത്രിയായ കരുണാനിധിയുടെ പുത്രനും ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ്റെ മൂത്തസഹോദരനുമായ എം.കെ.അഴഗിരിയുമായി അമിത് ഷാ നാളെ ചർച്ച നടത്തിയേക്കും എന്നാണ് സൂചന. അമിത് ഷാ ചെന്നൈയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അഴഗിരിയുടെ അടുത്ത അനുയായിയും മുൻ ഡിഎംകെ എംപിയുമായ കെപി രാമലിംഗം ബിജെപിയിൽ ചേർന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഴഗിരി സ്വന്തം പാർട്ടി പ്രഖ്യാപിക്കുമെന്നും എൻഡിഎയിൽ ചേരുമെന്നുമാണ് സൂചന.

അതേസമയം സൂപ്പർസ്റ്റാർ രജനീകാന്തുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുമോ എന്നതാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ബിജെപി - ആർഎസ്എസ് നേതാക്കൾ രജനീകാന്തുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.