വൈവിധ്യങ്ങളെ മത ചിന്തകളുമായി കൂട്ടിക്കെട്ടരുത്: ഐഎസ്എം

വൈവിധ്യങ്ങളെ മത ചിന്തകളുമായി കൂട്ടിക്കെട്ടരുത്: ഐഎസ്എം

കൊച്ചി: ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങള്‍ തലപൊക്കിയിരിക്കുകയാണെന്ന് ഐഎസ്എം കേരള വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ. ഫുട്‌ബോള്‍ മാമാങ്കത്തിന്റ പശ്ചാത്തലത്തില്‍ ലോകത്തുടനീളം ഉയര്‍ന്നുപൊങ്ങിയ പ്രചാരണ ബോര്‍ഡുകളും ഫാന്‍സ് അസോസിയേഷനുകള്‍ ഉയര്‍ത്തിയ കട്ടഔട്ടുകളുമാണ് വിവാദത്തിന് ആധാരം. അതിരുകവിഞ്ഞുള്ള ഒന്നും നല്ലതല്ല. ആരാധനാ കാര്യത്തിലും ഇത് ബാധകമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ലെന്ന് നിസാര്‍ ഒളവണ്ണ പറഞ്ഞു.

എന്തിനെയും എല്ലാത്തിനെയും മതവുമായി കൂടിക്കെട്ടി വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ചിലരുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കണം. വിലകുറഞ്ഞ പോപ്പുലാരിറ്റി ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ സാധിക്കാത്തത് ഇതുകൊണ്ടാണ്. പരസ്യബോര്‍ഡും കട്ടൊട്ടുകളും ഹറാമാണെങ്കില്‍ മത പരിപാടികള്‍ പോലും ഈ ഗണത്തില്‍ എണ്ണാന്‍ ചിലര്‍ ശ്രമിക്കുന്നതിനെ നാം അംഗീകരിക്കേണ്ടതായി വരും.

മത പ്രഭാഷണങ്ങള്‍, സമ്മേളനങ്ങള്‍, വാര്‍ഷികാഘോഷങ്ങള്‍ എന്ന് വേണ്ട എല്ലാം ഹറാമാക്കേണ്ടി വരുമെന്ന് ചുരുക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫുട്‌ബോളില്‍ ഒരുമിക്കുന്നത് വൈവിധ്യങ്ങളാണ്. ലോകം ഒന്നിച്ചൊന്നായി ഒരുമിക്കുന്ന അപൂര്‍വ അനുഭവം. വലിയവനും ചെറിയവനും കറുത്തവനും വെളുത്തവനും ധനികനും ദരിദ്രനും പണക്കാരനും പട്ടിണി പാവങ്ങളും എന്ന് വേണ്ട എല്ലാവരും ഒരുമിക്കുന്ന സംഗമ വേദി.

ഇവിടെ കൊടിയുടെ, അതിര്‍ത്തിയുടെ, രാജ്യത്തിന്റെ, അതിര്‍വരമ്പുകള്‍ ഒരിക്കലും നിര്‍ണയിക്കുക അസാധ്യം തന്നെയെന്ന് നിസാര്‍ ഒളവണ്ണ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.