ദോഹ: ലോകകപ്പ് ഫുട്ബോള്‍ തുടങ്ങി ആദ്യ നാല് ദിനങ്ങളില്‍ ദോഹമെട്രോ ലുസൈല്‍ ട്രാം എന്നിവയില്‍ യാത്ര ചെയ്തത് 24 ലക്ഷം യാത്രക്കാരെന്ന് കണക്കുകള്‍. ഫുട്ബോള്‍ സ്റ്റേഡിയത്തിലേക്ക് എത്താനും തിരിച്ചും ഏറ്റവും എളുപ്പമുളള ഗതാഗത മാർഗമായി മാറിയിരിക്കുകയാണ് ദോഹ മെട്രോ. ടൂർണമെന്‍റ് സ്റ്റേഡിയങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, ഫാന്‍ ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലേക്കാണ് ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവ ആളുകളെ എത്തിച്ചത്.
ടൂർണമെന്‍റിന്‍റെ ആദ്യ നാല് ദിനങ്ങളിൽ മെേട്രായിൽ റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലായി വ്യത്യസ്ത ഇടങ്ങളിലേക്ക് 2,351,244 പേർ യാത്ര ചെയ്തെന്ന് ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) അറിയിച്ചു.നവംബർ 20 ന് 544962 യാത്രാക്കാരും, അടുത്ത ദിവസം 529,904 പേരും യാത്ര ചെയ്തു. ബുധനാഴ്ച ആറ് ലക്ഷം പേരാണ് യാത്ര ചെയ്തത്. യാത്രാക്കാരുടെ സുഗമമായ യാത്ര ലക്ഷ്യമിട്ട് മൂന്ന് ലൈനുകളുടെയും പ്രവർത്തന സമയം ദീർഘിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.