വത്തിക്കാനിലെ നേതൃസ്ഥാനങ്ങളിൽ വനിതകളെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാനിലെ നേതൃസ്ഥാനങ്ങളിൽ വനിതകളെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: റോമൻ ക്യൂറിയയിലും അനുബന്ധ സ്ഥാപനങ്ങളിലും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നു. ഏറ്റവും പുതിയതായി വത്തിക്കാനിലെ നേതൃസ്ഥാനങ്ങളായ പൊന്തിഫിക്കൽ കമ്മീഷൻ ഫോർ സേക്രഡ് ആർക്കിയോളജിയിലും ഡികാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യൂക്കേഷനിലും മാനേജർ തസ്തികകളിലേക്ക് രണ്ട് സ്ത്രീകളെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

സേക്രഡ് ആർക്കിയോളജിയുടെ പൊന്തിഫിക്കൽ കമ്മീഷനിൽ, മോൺസിഞ്ഞോർ പാസ്ക്വേൽ ഇക്കോബോണിനെ പ്രസിഡന്റായി നിയമിച്ചതിനൊപ്പമാണ് മുൻ ഉദ്യോഗസ്ഥയും ഭരണസമിതി അംഗവുമായിരുന്ന ഡോ. റഫേല്ല ഗ്യുലിയാനിയെ കമ്മീഷൻ സെക്രട്ടറിയാക്കിയത്. മുമ്പ് മോൺസിഞ്ഞോർ ഇക്കോബോൺ ആയിരുന്നു സെക്രട്ടറി പദവി വഹിച്ചിരുന്നത്.

ഡികാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യൂക്കേഷനിൽ പൊന്തിഫിക്കൽ അക്കാദമി കൾട്ടോറം മാർത്തോറത്തിന്റെ 'മജിസ്റ്റർ' ആയി നിയമിക്കപ്പെട്ടത് ഡോ. ജിയുലിയാനിയാണ്. ഭൂഗര്‍ഭകല്ലറകളെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെയും രേഖകളുടെയും രചയിതാവാണ് ഡോ. ജിയുലിയാനി.

സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയിയും കൂടുതൽ നിയമങ്ങൾ ഉണ്ടായി. പ്രൊഫസർ ആന്റണെല്ല സിയറോൺ അലിബ്രാണ്ടിയെ അണ്ടർസെക്രട്ടറിയായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നിലവിൽ അവർ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാർട്ടിന്റെ വൈസ് റെക്ടറും മിലാനിലെ കാത്തലിക് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ബാങ്കിംഗ് ഫിനാൻസ് ആൻഡ് ഇൻഷുറൻസിൽ ബാങ്കിംഗ് ലോ, ഫിനാൻഷ്യൽ മാർക്കറ്റ്സ് ലോ എന്നിവയുടെ പ്രൊഫസറുമാണ്.

അതുകൂടാതെ സൊസൈറ്റി ഓഫ് ഇറ്റാലിയൻ പ്രൊഫസർമാർ ഓഫ് ലോ ആൻഡ് ഇക്കണോമിക്‌സിന്റെ പ്രസിഡന്റ് കൂടിയാണ് പ്രൊഫസർ സിയറോൺ അലിബ്രാണ്ടി.

സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ അക്കാദമിയുടെ സെക്രട്ടറിയായി, പൊന്തിഫിക്കൽ ഉർബാനിയാന യൂണിവേഴ്സിറ്റിയിലെ ഫിലോസഫി ഫാക്കൽറ്റി ഡീൻ പ്രൊഫസർ ലൂക്കാ ടുനിനെറ്റിയെയും മാർപാപ്പ നിയമിച്ചു. സ്ത്രീകളെ മാനിക്കണമെന്നും തുല്യത നൽകണമെന്നും ആവർത്തിച്ച് ആഹ്വാനം ചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സ്ത്രീകൾക്ക് പ്രാധിനിത്യം നൽകികൊണ്ടുള്ള ഒരു നടപടിയായാണിത് വിലയിരുത്തപ്പെടുന്നത്.

കൂടുതൽ വായനയ്ക്ക്...

സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ ദൈവനിന്ദ: ഫ്രാന്‍സിസ് പാപ്പ - https://cnewslive.com/news/38077/violence-against-women-is-blasphemy-against-god-ami

പിന്നോക്കാവാദത്തിന്റെ അപകടത്തെക്കുറിച്ച് ദൈവശാസ്ത്രജ്ഞർക്ക് മാർപ്പാപ്പയുടെ മുന്നറിയിപ്പ്:കൂടുതൽ സ്ത്രീകൾ ദൈവശാസ്ത്രജ്ഞരാകാൻ ആഹ്വാനംhttps://cnewslive.com/news/38057/pope-warned-once-again-of-the-dangers-of-backwardism-jf


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.