വമ്പന്‍ കപ്പലുകളെ സ്വീകരിക്കാനൊരുങ്ങി കൊച്ചി തുറമുഖം; വരുന്നത് 380 കോടിയുടെ വന്‍ പദ്ധതി

വമ്പന്‍ കപ്പലുകളെ സ്വീകരിക്കാനൊരുങ്ങി കൊച്ചി തുറമുഖം; വരുന്നത് 380 കോടിയുടെ വന്‍ പദ്ധതി

കൊച്ചി: രാജ്യത്തിന്റെ വ്യാപാര മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി കൊച്ചി തുറമുഖം. വമ്പന്‍ കപ്പലുകള്‍ക്ക് തുറമുഖത്ത് അടുക്കുന്നതിനായി കപ്പല്‍ച്ചാലിന്റെ ആളം കൂട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 380 കോടി രൂപ അനുവദിക്കും. കൊച്ചി തുറമുഖത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

പദ്ധതി പ്രകാരം കപ്പല്‍ച്ചാലിന്റെ ആഴം 16 മീറ്ററായാകും ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തുന്നത്. കപ്പല്‍ച്ചാലിന് നിലവില്‍ 14.5 മീറ്ററാണ് ആഴം. ആഴം കൂട്ടുന്നതോടെ വല്ലാര്‍പാടം ടെര്‍മിനലിന്റെ കണ്ടെയ്നര്‍ കൈകാര്യശേഷി നിലവിലെ 10 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകളില്‍ നിന്ന് 20 ലക്ഷം കണ്ടെയ്നറുകളായി ഉയര്‍ത്താനാകും.

കൊച്ചി തുറമുഖം വികസിപ്പിക്കുന്നതോടെ കൊളംബോ തുറമുഖത്തിന് വന്‍ തിരിച്ചടിയാകും. നിലവില്‍ വമ്പന്‍ അന്താരാഷ്ട്ര ചരക്കുകപ്പലുകള്‍ കൊളംബോ തുറമുഖത്താണ് എത്തുന്നത്. പിന്നീട് ഇവിടെ നിന്നാണ് കൊച്ചിയിലേക്കും തിരിച്ചും സാധനങ്ങള്‍ എത്തിക്കുന്നത്.

ആഴം കൂട്ടുന്നതോടെ ഈ കപ്പലുകള്‍ക്ക് കൊച്ചി തുറമുഖത്തേക്ക് നേരിട്ട് എത്താനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.