ദുബായ് നഗരം സൈക്കിളിലോടി, ചരിത്രം കുറിച്ച് ദുബായ് റൈഡ്

ദുബായ് നഗരം സൈക്കിളിലോടി, ചരിത്രം കുറിച്ച് ദുബായ് റൈഡ്

ദുബായ്: ഫിറ്റ്നസ് ചലഞ്ചിന്റെ  ഭാഗമായുളള ദുബായ് റൈഡിലെ പ്രധാനപാതയായ ഷെയ്ഖ് സയ്യീദ് റോഡില്‍ വെള്ളിയാഴ്ച രാവിലെ സഞ്ചരിച്ചത് സൈക്കിള്‍ യാത്രികർ മാത്രം. പുലർച്ചെ നാലുമുതല്‍ 8 മണിവരെയായിരുന്നു ദുബായ് റൈഡിനായി സമയം മാറ്റിവച്ചത്. ഈ സമയം റോഡില്‍ മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചില്ല. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍റെ രക്ഷാ കർത്വത്തിലാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടന്നത്. കുടുംബങ്ങളും സുഹൃത്തുക്കളും സൈക്സിസ്റ്റ് ഗ്രൂപ്പുകളുമൊക്കെ പങ്കെടുത്തതോടെ ദുബായ് റൈഡ് വലിയ വിജയമായി മാറുകയും ചെയ്തു. കുടുംബത്തോടൊപ്പമുള്ള നാലു കിലോമീറ്റർ സവാരി, 14 കിലോമീറ്റർ ഓപ്പൺ റൈഡ്, നാലു കിലോമീറ്റർ ഫൺ റൈഡ് എന്നിവയാണ് നടന്നത്. ദുബായ് മാൾ സിനിമ പാർക്കിങ് മേഖല മുതൽ മുഹമ്മദ് ബിൻ റാഷിദ് ബൊലെവാഡ് വരെയുള്ള സർക്കിൾ റൗണ്ട് ആയിരുന്നു ഫാമിലി റൂട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.