കുവൈത്തില്‍ കോളറ

കുവൈത്തില്‍ കോളറ

കുവൈത്ത് സിറ്റി: രാജ്യത്ത് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. അയല്‍ രാജ്യത്ത് നിന്ന് മടങ്ങിവന്ന പൗരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുമായി സമ്പർക്കത്തില്‍ വന്നവർക്ക് ആരോഗ്യമാനദണ്ഡങ്ങള്‍ പ്രകാരമുളള നിരീക്ഷണം നടത്തുകയാണെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയ അധികൃതർ അറിയിച്ചു.

കുവൈത്ത് കോളറ വ്യാപിക്കാനുള്ള സാധ്യതകള്‍ ഇല്ലെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. അതേസമയം ജനങ്ങൾ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.