ലോകകപ്പ് കാണാനെത്തുന്നവരില്‍ മുന്‍പില്‍ സൗദി-ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുളളവർ

ലോകകപ്പ് കാണാനെത്തുന്നവരില്‍ മുന്‍പില്‍ സൗദി-ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുളളവർ

ദോഹ:ഖത്തർ ലോകകപ്പ് കാണാനെത്തുന്നവരില്‍ കൂടുതലും സൗദി അറേബ്യയില്‍ നിന്നുളളവരെന്ന് കണക്കുകള്‍. സൗദി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. യുഎസ്എ, മെക്സിക്കോ, യുണൈറ്റഡ് കിംഗ്ഡം, അർജന്‍റീന, ഈജിപ്ത്, ഇറാൻ, മൊറോക്കോ, സുഡാൻ എന്നിവിടങ്ങളില്‍ നിന്നുളളവരും ഖത്തർ ലോകകപ്പിലെ സജീവ സാന്നിദ്ധ്യമാണ്.

ഖത്തറിലേക്ക് എത്തുന്നവരിൽ 55 ശതമാനവും പത്ത് രാജ്യങ്ങളിൽ നിന്നാണെന്ന് ട്രെങ്കൽ പറഞ്ഞു. ഇതില്‍ 11 ശതമാനവും സൗദി അറേബ്യയില്‍ നിന്നുളളവരാണ്. 9 ശതമാനമാണ് ഇന്ത്യയിൽ നിന്നുളളവർ. അമേരിക്കയിൽ നിന്ന് 7 ശതമാനം,മെക്സിക്കോ,യുകെ എന്നീ രാജ്യങ്ങളിൽ നിന്നായി 6 ശതമാനം വീതം, അർജന്‍റീനയില്‍ നിന്ന് 4 ശതമാനം,ഈജിപ്ത്, ഇറാൻ, മൊറോക്കോ, സുഡാൻ 3 ശതമാനം വീതം എന്നിങ്ങനെയാണ് കളി കാണാൻ ഖത്തറിൽ എത്തിയ ആരാധകരുടെ കണക്കുകൾ.

സന്ദർശകരിൽ മൂന്നിലൊന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ സൗദി അറേബ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്.സൗദിയിൽ നിന്നുള്ള 95 ശതമാനം ആളുകളും കരമാർഗമാണ് വരുന്നത്. രണ്ടാം സ്ഥാനത്ത് ഒമാനാണ്. ബാക്കിയുള്ളവർ യുഎഇ. കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

“ലോകകപ്പും അതിനപ്പുറവും; ഖത്തർ ടൂറിസവുമായുള്ള സംഭാഷണത്തിൽ” എന്ന വിഷയത്തില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ ഖത്തർ ടൂറിസം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബെർത്തോൾഡ് ട്രെങ്കലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.