മുംബൈ: റെക്കോര്‍ഡ് തിരുത്തി സെന്‍സെക്‌സും നിഫ്റ്റിയും. സെന്‍സെക്‌സ് 62,504 ഉം നിഫ്റ്റി 18,562 ഉം പിന്നിട്ടു. 211 പോയിന്റാണ് സെന്‍സെക്‌സിലെ നേട്ടം. നിഫ്റ്റിയാകട്ടെ 50 പോയിന്റ് ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവാണ് വിപണിക്ക് നേട്ടമായത്. ഒരുവേളയില്‍ 62,701 നിലവാരത്തിലേക്ക് സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു.
മെറ്റല്‍ ഒഴികെയുള്ള സെക്ടറുകളും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.7 ശതമാനം വീതം നേട്ടമുണ്ടാക്കി. ബിപിസിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോര്‍ കോര്‍പ്പ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, എസ്ബിഐ ലൈഫ് തുടങ്ങിയവയാണ് പ്രധാനമായും മുന്നേറ്റം നടത്തിയത്. ഹില്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്‌ളിയു സ്റ്റീല്‍, അപ്പോളോ ഹോസ്പിറ്റല്‍, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.